ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ച സംഭവത്തിൽ ജമ്മു കശ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് സസ്പെൻഷൻ. രജൌരിയിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം.
ഞായാരാഴ്ചയാണ് ചികിത്സയ്ക്കെത്തിയ 35 കാരിയായ റസീം അഖ്തർ മരിച്ചത്. അഞ്ചര മാസം ഗർഭിണിയായ യുവതിയെ ആദ്യം മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇവിടെ നിന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ അഞ്ച് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായും മറ്റ് രണ്ട് ഡോക്ടർമാർക്കും എട്ട് ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
യുവതി ചികിത്സയ്‌ക്കെത്തിയപ്പോൾ എമർജൻസി വാർഡിൽ നൈറ്റ് ഡ്യുട്ടിക്ക് ഉണ്ടായിരുന്നവർ ആണ് സസ്പെൻഷനിലായ ഡോക്ടഡമാർ. അതേസമയം സംഭവം രാഷ്ട്രീയപരമായും വലിയ ചർച്ചയായിട്ടുണ്ട്.മരണത്തിൽ ബുദ്ധൽ എംഎൽഎ ജാവേദ് ഇഖ്ബാൽ ചൌധരി ഞെട്ടൽ രേഖപ്പെടുത്തി.
ENGLISH NEWS SUMMARY: Five doctors suspended in Jammu and Kashmir for the death of a pregnant woman. The incident took place at the Government Medical College in Rajouri.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here