അഞ്ചു ഡോർ, ചെറിയ എൻജിൻ; നവീകരിച്ച ഥാർ കാത്ത് ആയിരങ്ങൾ

വണ്ടിപ്രേമികളുടെ മനം കവർന്ന മോഡലാണ് ഥാർ. മഹീന്ദ്രയുടെ ജീപ്പ് മോഡൽ വണ്ടിക്ക് ഓഫ്‌റോഡ് റൈഡേഴ്സിന്റെ പിന്തുണയുമുണ്ട്. ഥാർ അമർദ എന്ന പേരിലുള്ള പുതിയ വേരിയന്റ് പുറത്തിറക്കാനിരിക്കുകയാണ് ഇപ്പോൾ കമ്പനി. അഞ്ചു ഡോറുള്ള വണ്ടിക്ക് മൂന്ന് ഡോറുള്ള ഥാറിലുള്ള അതെ 1.5 ലിറ്റർ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. 1.5 ലീറ്റർ എൻജിന് 117 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ലഭിക്കും.

Also Read: എറണകുളത്ത് മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ

വണ്ടിയുടെ മുൻഭാഗത്ത് നീളം കൂട്ടിയെന്നല്ലാതെ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 112 കിലോവാട്ട് വരെ കരുത്തും 300 എൻഎം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 97 കിലോവാട്ട് വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്.

Also Read: ബോക്‌സ് ഓഫീസില്‍ ഇടിച്ചുകയറി ‘ജോസേട്ടായി’; 50 കോടി ക്ലബില്‍ ടര്‍ബോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News