രാത്രിയില്‍ സുഖമായി ഉറങ്ങണോ? ഈ 5 ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മതി !

sleep

രാത്രിയില്‍ ശരിയാ ഉറക്കം കിട്ടാത്ത നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്തൊക്കെ വിദ്യകള്‍ പരീക്ഷിച്ചിട്ടും ഉറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ദിവസവും ശീലമാക്കിയാല്‍ ഒരു പരിധിവരെ നമുക്ക് സുഖമായി ഉറങ്ങാന്‍ കഴിയും

പാല്‍

ചെറുചൂടുള്ള ഒരു ഗ്ലാസ് പാല്‍ ഉറക്കത്തിന് മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പാലില്‍ ഒരു നുള്ള് ജാതിക്കാപൊടിയോ, മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് കഴിക്കുന്നും നല്ലതാണ്. പാലിലടങ്ങിയ വിറ്റാമിന്‍ ബി, ഡി എന്നിവയും മെലാടോണിന്‍ എന്നിവയും നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു.

കിവി പഴം

ഉറക്കം മെച്ചപ്പെടുത്താന്‍ കിവി പഴം സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ധാതുക്കളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ പഴങ്ങളിലൊന്നാണ് കിവി പഴം. വിറ്റാമിന്‍ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും കിവിയില്‍ അടങ്ങിയിരിക്കുന്നു. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് കിവി പഴം കഴിക്കുന്നത് വേഗത്തില്‍ ഉറങ്ങുന്നതിനും കൂടുതല്‍ സമയം നന്നായി ഉറങ്ങുന്നതിനും സഹായിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കിവിയിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങളും സെറോടോണിന്റെ അളവുമാണ് ഉറക്കത്തിന് സഹായിക്കുന്നത്.

നട്‌സ്

ബദാം, വാള്‍നട്‌സ്, പിസ്ത, കശുവണ്ടി എന്നിവയെല്ലാം നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മെലാടോണിന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം നട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആല്‍മണ്ട് ബട്ടറും പീനട്ട് ബട്ടറും വാഴപ്പഴത്തിനൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ട്രാറ്റ് ചെറി

ഉറക്കത്തിന് ഏറെ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് ട്രാറ്റ് ചെറി. വിറ്റാമിന്‍ ബി6, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ചെറി. ഇവ ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണായ മെലാറ്റോണിന്റെ ഉത്പാദനത്തിന് ഇത് സഹായിക്കുന്നു. ഈ ചെറി ഉണക്കി തയ്യാറാക്കുന്ന പ്രൂനെസും നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. ചെറി ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പോ അത്താഴത്തിനൊപ്പമോ കഴിക്കാം. ചെറുചൂടുള്ള പാലില്‍ ചേര്‍ത്ത് ഇത് കഴിക്കുന്നതും നല്ലതാണ്.

വാഴപ്പഴം

വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് ആയുര്‍വേദത്തില്‍ വ്യക്തമാക്കുന്നു. വാഴപ്പഴത്തിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ശരീരത്തിലെ പേശികളെ ശാന്തമാക്കുകയും സെറാടോണിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration