ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍ക്കുമിന്‍ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങളാണ് ഉള്ളത്.
നമ്മള്‍ മലയാളികള്‍ പൊതുവേ ഒട്ടുമിക്ക കറികളിലും ചേര്‍ക്കുന്ന ഒരു ചേരുവ കൂടിയാണ് മഞ്ഞള്‍. എന്നാല്‍ കറികളില്‍ മഞ്ഞളിന്റെ അളവ് കൂടി പോയാല്‍ എന്ത് ചെയ്യും? അറിയുമോ.. ഇതാ ചില ടിപ്‌സ് പറഞ്ഞുതരാം.
ALSO READ:വായിലിട്ടാല്‍ അലിഞ്ഞ് പോകും, മൂന്നേ മൂന്ന് ഐറ്റം കൊണ്ട് യമ്മി മാങ്ങ ഐസ്‌ക്രീം!
1. ഉരുളക്കിഴങ്ങ്
കറിയില്‍ ഉരുളക്കിഴങ്ങ് മുറിച്ച് ചേര്‍ക്കുന്നത് അധിക രുചികള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
2. തേങ്ങാപ്പാല്‍
മഞ്ഞള്‍ കൂടിപ്പോയാല്‍ കറിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. പഞ്ചസാരയോ ഫ്രഷ് ക്രീമോ ചേര്‍ക്കുന്നതും ഉത്തമമാണ്.
3. അസിഡിക്
കറിയില്‍ പുളി പേസ്റ്റ്, നാരങ്ങ നീര്, തക്കാളി സോസ് എന്നിങ്ങനെയുള്ള അസിഡിക് ഘടകങ്ങള്‍ ചേര്‍ക്കുന്നതും മഞ്ഞളിന്റെ ചുവ കുറയ്ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here