കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; യൂത്ത് ലീഗ് നേതാവുൾപ്പടെ അഞ്ച് പേർ പിടിയിൽ

കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി ശാഖയിലെ ഗോൾഡ്‌ അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറ കാവുംപുറത്ത് മുഹമ്മദ് ശരീഫ് ഉൾപ്പെടെ മറ്റ് അഞ്ച് പ്രതികൾക്കൂടി പിടിയിലാവാനുണ്ട്. ധനകാര്യ സ്ഥാപന കെഎസ് എഫ്ഇയുടെ വളാഞ്ചേരി ബ്രാഞ്ചിൽ ഏഴ് കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ.

Also Read: ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടും, സ്റ്റാർ ഹോട്ടലുകളിൽ താമസിക്കും; പൊലീസെന്ന പേരിൽ തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കെഎസ്എഫ്ഇയിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെന്നായിരുന്നു ശാഖാ മാനേജരുടെ പരാതി. പ്രതികൾ സമാനമായ രീതിയിൽ പല തവണ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. സംഭവത്തിൽ യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറ കാവും പുറത്ത് മുഹമ്മദ് ശരീഫ് ഉൾപ്പെടെ മറ്റ് അഞ്ച് പ്രതികൾക്കൂടിയുണ്ട്.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ഹൈക്കോടതി

പിടിയിലായ അപ്രൈസറുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. മറ്റു പ്രതികൾക്കായി വളാഞ്ചേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 28നും ഈ വർഷം ജനുവരി 18നും ഇടയിൽ ബ്രാഞ്ചിലെ 10 അക്കൗണ്ടുകളിലായാണ് പണം തട്ടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News