പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപിടിത്തത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

മുംബൈയിലെ ബാന്ദ്ര മേഖലയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. നിഖില്‍ ജോഗേഷ് ദാസ് (53), രാകേഷ് രാംജനം ശര്‍മ (38), ആന്റണി പോള്‍ തെങ്ങല്‍ (65), കാളീചരണ്‍ മജിലാല്‍ കനോജിയ (54), ഷാന്‍ അലി സാക്കിര്‍ അലി സിദ്ദിഖി (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Also Read : ട്രെയിൻ യാത്ര ദുരിതത്തിൽ; മാവേലി അടക്കമുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി

തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും അവര്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ബിഎംസി) ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ബാന്ദ്രയിലെ ഭാഭ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Also Read : ശബരിമല; രണ്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നാളെ തുടങ്ങും

സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബാന്ദ്ര ഭാഭ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ (എഎംഒ) ഡോ. രോഹന്‍ അറിയിച്ചു. കഴിഞ്ഞദിവസം മുംബൈയിലെ ഗ്രാന്റ് റോഡ് ഏരിയയ്ക്ക് സമീപമുള്ള കെട്ടിടത്തിന്റെ 11, 12 നിലകളില്‍ തീപിടിത്തമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News