റമദാൻ നമസ്കാരം നടക്കുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് ഗുജറാത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം

ഗുജറാത്തിൽ ഹോസ്റ്റലിൽ നമസ്കാരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ജയ്‌ശ്രീറാം വിളിച്ച്‌ ആൾക്കൂട്ട ആക്രമണം. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം നടന്നത്. ക്രിക്കറ്റ് ബാറ്റും കല്ലും ഉപയോ​ഗിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ALSO READ: മോദി ബോളിവുഡിനെ വെല്ലുന്ന നടൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കിൽ ബിജെപി ജയിക്കില്ല; രാഹുൽ ഗാന്ധി

റമദാൻ നമസ്കാരം നടക്കുന്നകിനിടെയാണ് ജയ് ശ്രീറാം വിളിച്ച് ആൾക്കൂട്ടം ഹോസ്റ്റലിലേക്ക് കടന്ന് വന്നെന്ന് സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ പറ‍ഞ്ഞു. കല്ലും ബാറ്റും മറ്റ് ആയുധങ്ങളും ഉപയോ​ഗിച്ച് ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു.

ALSO READ: പൗരത്വ ഭേദഗതി നിയമം; എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധം

‘നമസ്‌കരിക്കുന്നതിനിടയിൽ ചിലർ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. ജയ് ശ്രീറാം വിളിച്ച് കൊണ്ട് നിങ്ങളെ ഇവിടെ നമസ്കാരം നടത്താൻ അനുവദിക്കില്ലെന്ന് അവർ ഉറക്കെ വിളിച്ച് പറഞ്ഞു. അവർ ആക്രമണം തുടങ്ങിയപ്പോൾ ഹോസ്റ്റലിനകത്തെ മറ്റ് വിദ്യാർത്ഥികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെയും മർദിക്കുകയായിരുന്നു’, സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News