ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

PRESS

ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഗാസ മുനമ്പിലെ നുസെറാത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്.

പലസ്തീൻ ചാനലായ അൽ ഖുദ്‌സ് ടുഡേയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.അൽ ഖുദ്‌സ് ടുഡേയുടെ വാഹനത്തിന് നേരെ ഇസ്രയേല്‍ ബോംബാക്രമണം നടത്തുകയായിരുന്നു. ഈ വാഹനത്തില്‍ ചുവന്ന അക്ഷരത്തിൽ
വലുതായി ‘പ്രസ്‌’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടിട്ടും ഇസ്രയേല്‍ ആക്രമണം നടത്തുകയായിരുന്നു.

ALSO READ; കസാഖ്സ്ഥാനിലെ വിമാനാപകടം; അസർബൈജാൻ എയർലൈൻസിനെ വീ‍ഴ്ത്തിയത് റഷ്യയോ?

അതേസമയം മാധ്യമപ്രവര്‍ത്തകരുടെ മരണത്തില്‍ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) അപലപിച്ചു.മാധ്യമപ്രവർത്തകർ സിവിലിയൻമാരാണെന്നും അവർക്ക് എപ്പോഴും സംരക്ഷണം നൽകണമെന്നും സിപിജെ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴുമുതൽ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ നിരവധി മാധ്യമപ്രവർത്തകരാണ്‌ കൊല്ലപ്പെട്ടത്.അടുത്തിടെ ഗാസയിലെ ആറ് അൽ ജസീറ റിപ്പോർട്ടർമാർ പലസ്തീൻ ഇസ്ലാമിക് ജിഹാദിലും ഹമാസിലും ഉള്ളവരാണെന്ന്‌ ഇസ്രയേൽ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News