തിരുവനന്തപുരത്ത് ട്രെയിനിനുള്ളിൽ നിന്ന് അഞ്ച്‌ കിലോ കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം കൊച്ചുവേളിയിൽ ട്രെയിനിനുള്ളിൽ നിന്ന് അഞ്ച്‌ കിലോ കഞ്ചാവ് പിടിച്ചെടുത്തു. രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് വില്പനയ്ക്കായി കഞ്ചാവ് കൈവശം വച്ച ബീഹാർ മുസാഫിർപുർ സ്വദേശി ചുഹാലി സാഹ് മകൻ രാജു സാഹ് (32) അറസ്റ്റിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേന സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Also Read: ‘അവരുടെ കൈയില്‍ എന്റെ ചിത്രങ്ങളുണ്ട്, ചേച്ചി ക്ഷമിക്കണം’, വീട്ടുകാര്‍ക്ക് സന്ദേശമയച്ച ശേഷം ആന്ധ്രയിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കൃഷ്ണൻ ,നന്ദകുമാർ, പ്രബോധ് , വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു.

Also Read: ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കണം: നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News