കർണാടകയിൽ കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറി അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കർണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ആണ് അപകടമുണ്ടായത്.
Also read: കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം
വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരും കാറിന്‍റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ രണ്ട് പേര്‍ സ്ത്രീകളാണ്. ശാന്തവ ശങ്കർ പാട്ടീൽ (45), ശശികല ജൈനപുര (50), നിങ്കപ്പ പാട്ടീൽ (55), ഭീമഷി സങ്കാനല (65), ദിലീപ് പാട്ടീൽ (45) എന്നിവരാണ് മരിച്ചത്.
Also read: ഫിഞ്ചാൽ ചുഴലിക്കാറ്റ്; തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം
കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനം വഴിയരികിൽ നിർത്തിയിട്ടിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുക്കാൻ സാധിച്ചത്. കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനത്തിന്റെ ഡ്രൈവർ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here