ദാരുണം! യുപിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു

UP CYLINDER BLAST

ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പടെയാണ് മരിച്ചത്.

പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം  പൂർണ്ണമായും തകർന്ന നിലയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുന്നുണ്ട്.

ALSO READ; ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് അപകടം; 4 മരണം

അപകടം നടക്കുമ്പോൾ വീട്ടിൽ പത്തൊൻപത് പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്ന് ബുലന്ദ്ഷഹർ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര പ്രകാശ് സിംഗ് അറിയിച്ചു. അപകടത്തിൽ പരിക്ക് പറ്റിയ എട്ട് പേരെ രക്ഷിച്ചുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

അടുത്തിടെ ഫിറോസാബാദിലും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. പടക്ക ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തെ തുടർന്ന് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്.

ENGLISH SUMMARY; CYLINDER BLAST IN UTTAR PRADESH’S BULANDSHAHR KILLS 5 INCLUDING 2 CHILDRENS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News