സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവമുണ്ടായത്. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപീകരിച്ച സി-60 എന്ന പ്രത്യേക പൊലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ.
മഹാരാഷ്ട്ര – ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവര്‍ സംസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഗഡ്ചിരോളി എസ്പി മാധ്യമങ്ങളെ അറിയിച്ചു.
പൊലീസും സിആര്‍പിഎഫും സംയുക്തമായായിരുന്നു തിരച്ചില്‍ നടത്തിയത്. പൊലീസ് സംഘത്തെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
News summary; Five Maoists were killed in an encounter with security forces in Maharashtra
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here