വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും

Wayanad

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ ദിവസം മന്ത്രിതല സമിതിയുമായി കൂടിക്കാഴ്ച നടത്തി. ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകള്‍ സംഘം വിലയിരുത്തും.

അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. വാടക വീട് സ്വയം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കും. കൂടാതെ ബന്ധു വീട്ടില്‍ നില്‍ക്കുന്നവര്‍ക്കും വാടകയ്ക്ക് തുല്യമായ തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു. 878 പേര്‍ക്കായി 1162 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

Also Read : വയനാടിനെ കരകയറ്റാന്‍ സഹായപ്രവാഹം; ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന രണ്ടു സ്‌കൂളിലെയും കുട്ടികളെ അടുത്തുള്ള സ്‌കൂളുകളില്‍ എത്തിച്ച് പഠന സൗകര്യമൊരുക്കും. വരാന്‍ മാനസിക ബുദ്ധിമുട്ടുള്ളവരെ, അത് ഒരു കുട്ടിയാണെങ്കിലും വീട്ടിലെത്തി ക്ലാസ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സ്ഥലത്ത് തിരച്ചില്‍ നാളെയും തുടരും. ചാലിയാറില്‍ 4 മേഖലകളായി തിരിച്ചാണ് പരിശോധന നടത്തുക. നാളെ പ്രധാനമായി തിരച്ചില്‍ ചാലിയാര്‍ മേഖലയിലായിരിക്കും. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇന്നെത്തി. അഞ്ചു പേരാണ് സംഘത്തിലുണ്ട്. നാളെ മുതല്‍ പരിശോധന തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാലിയാറിന്റെ തീരത്ത്‌ നിന്ന് രണ്ട്‌ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ചാലിയാറിന്റെ തീരത്ത്‌ 7 സംഘങ്ങൾ അതി ദുർഘടമായ പ്രദേശത്താണ്‌ ദൗത്യവുമായി ഇന്ന് എത്തിയത്‌. ഇരുട്ടുകുത്തി, കൊട്ടുപാറക്കടവ്‌ എന്നീ സ്ഥലങ്ങളിൽ നിന്നാണ്‌ ഇന്ന് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്‌.

തിരിച്ചറിയാനാവാത്ത ഒരു പൂർണ്ണ മൃതദേഹവും മൂന്ന് മൃതദേഹ ഭാഗങ്ങളും ഇന്ന് പുത്തുമലയിലെ ശ്മാശനത്തിൽ സംസ്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News