വിദേശ രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ചംഗ കമ്മിറ്റി ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. യഹിയ സിൻവാർ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് ഇനി ആരെത്തുമെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ യഹിയയ്ക്ക് പകരമായി പുതിയ നേതാവിനെ തെരെഞ്ഞെടുക്കേണ്ടതില്ലെന്നും പകരം അഞ്ചംഗ കമ്മിറ്റി നേതൃത്വം ഏറ്റെടുത്താൽ മതിയെന്നുമാണ് ഹമാസിന്റെ തീരുമാനം.
ഇസമായീൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെ രൂപീകൃതമായ കമ്മിറ്റിയാണ് നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 2017 ലാണ് യഹിയ സിൻവാറിനെ ഗാസയിലെ ഹമാസ് മേധാവിയായി പ്രഖ്യാപിച്ചത്. 2023 ൽ ഇസ്രയേലിനെതിരെ നടത്തിയ ഹമാസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ യഹിയ ആയിരുന്നു.
മരണത്തിന് മുമ്പ് സിൻവാർ ഒളിവിൽ പോയതിൻ്റെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്ത കമ്മിറ്റിയിൽ ഗാസയുടെ പ്രതിനിധികളായ ഖലീൽ അൽ-ഹയ, വെസ്റ്റ് ബാങ്കിനായി സഹെർ ജബറിൻ, വിദേശത്തുള്ള പലസ്തീനികൾക്കായി ഖാലിദ് മഷാൽ എന്നിവരും ഉൾപ്പെടുന്നു. ഇവർക്കൊപ്പം, മുഹമ്മദ് ഡാർവിഷും പൊളിറ്റിക്കൽ ബ്യൂറോ സെക്രട്ടറിയും ഇതിൽ ഉൾപ്പെടുന്നുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here