കാറും ബസ്സും കുട്ടിയിടിച്ച് അപകടം; മൂന്ന് വയസുള്ള കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം

തിരുപ്പൂര്‍ ജില്ലയിലെ വെള്ളക്കോവിലിനടുത്ത് ഓലപാളയത്ത് കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ 5 പേര്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.

തമിഴ്‌നാട് സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), ഇലവരശന്‍ (26), വികവിദ്ര (30), സാക്ഷി എന്ന മൂന്ന് വയസുള്ള കുഞ്ഞ് അടക്കമുള്ളവരാണ് മരിച്ചത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഹോണ്ടാ സിറ്റി കാറും തമിഴ്‌നാട് ആര്‍.ടി.സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ശശിധരന്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ -തിരിച്ചറിപ്പള്ള ദേശീയപാതയില്‍ വാഹന ഗതാഗതം നാലു മണിക്കൂര്‍ തടസപ്പെട്ടു. പുലര്‍ച്ചെയുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ച് വെള്ളക്കോവില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News