പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് ഫോറൻസിക്ക് സംഘം ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കോട്ടയം അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസാണ് ഭാര്യയെയും മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയും ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ജെയ്സൺ തൻ്റെ കുടുംബ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

Also Read : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്; ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി കോടതി

ഇതിനു ശേഷമാണ് ഭാര്യ മെറീന മക്കളായ ജെറാൾഡ്, ജെറീന. ജെറിൻ  എന്നിവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. വീട്ടിൽ നിന്നും കുറിപ്പ് ലഭിച്ചിട്ടുണ്ട്. രാവിലെ 7 മണിക്ക് ജെയ്സൺ സഹോദരനോട് ഫോണിൽ വിളിച്ച് വീട്ടിലേക്ക് എത്തുവാൻ ആവശ്യപ്പെട്ടു. അദ്ദേഹം വീട്ടിൽ എത്തിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

ഡ്രൈവിങ് ജോലി നോക്കിയിരുന്ന ജെയ്സൺ പൂവരണിയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. റബർ തോട്ടത്തിലെ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വീട്,  അതിനാൽ ബഹളം കേട്ടാൽ പോലും ഓടിയെത്തുവാൻ പോലും അയൽവാസികൾ ഉണ്ടായിരുന്നില്ല. അതേസമയം അവരുടേത് സന്തോഷത്തോടെ ജീവിച്ച കുടുംബമായിരുന്നതായി ആശാവർക്കർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News