വാഹനാപകടത്തിൽ അമ്മയുടെ കയ്യിൽ നിന്ന് തെറിച്ചുവീണ് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം ആലപ്പുഴ മണ്ണഞ്ചേരിയിൽ

ആലപ്പുഴയിൽ വാഹനാപകടത്തിൽ 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്കിൻ്റെ പിന്നിലിരുന്ന അമ്മയുടെ കൈയിൽ നിന്നു തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഭർതൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്. ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടറിടിച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്.

Also Read; നഗരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം; ജില്ലയിലാകെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News