പബ്ജി പ്രണയത്തിൽ പാക് യുവതി സീമാ ഹൈദറിനെ ചോദ്യംചെയ്ത് ഉത്തർപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സംഘം(എ.ടി.എസ്). തുടർച്ചയായി രണ്ട് ദിവസമാണ് ഇവരെ സംഘം ചോദ്യംചെയ്തത്. ഇവരിൽ നിന്ന് അഞ്ച് പാകിസ്താൻ പാസ്‌പോർട്ടുകളും ഒരു ഉപയോഗിക്കാത്ത പാസ്‌പോർട്ടും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാകിസ്താനുവേണ്ടിയുള്ള ചാരവൃത്തി ആരോപണം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു എ.ടി.എസിന്റെ ചോദ്യംചെയ്യൽ.
ചോദ്യംചെയ്യലിനിടെ സീമയുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും അന്വേഷണസംഘം പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇംഗ്ലീഷിലുള്ള ഒരു കുറിപ്പ് നൽകി വായിക്കാൻ സംഘം ആവശ്യപ്പെടുകയായിരുന്നു. വൃത്തിയിൽ ഇംഗ്ലീഷ് വായിക്കുന്നതു മാത്രമല്ല, ഉച്ചാരണമടക്കം വളരെ കൃത്യമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read: പകുതി വഴിയിൽ സവാരി നിർത്തി, ചോദ്യം ചെയ്ത യാത്രികന് ഡ്രൈവറുടെ മർദനം, കാഴ്ച നഷ്ടമായി
പാസ്‌പോർട്ടുകൾക്കു പുറമെ നാല് മൊബൈൽ ഫോണുകളും രണ്ട് വിഡിയോ കാസറ്റുകളും സീമ ഹൈദറിൽനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് യു.പി ഡി.ജി.പി വിജയകുമാർ അറിയിച്ചത്. ഇന്ത്യയിലേക്ക് അനധികൃതമായാണ് കടന്നതെന്നതിനാൽ പൊലീസ് നിയമനടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കേസിൽ കുറ്റാരോപിതരെല്ലാം ജാമ്യത്തിലാണെന്നും ഡി.ജി.പി പറഞ്ഞു. പ്രണയം അല്ലാത്ത മറ്റു താൽപര്യങ്ങൾ ഇന്ത്യയിലേക്കുള്ള വരവിനു പിന്നിലുണ്ടോയെന്നാണ് എ.ടി.എസ് പരിശോധിക്കുന്നത്. ഇവരുടെ യു.പി സ്വദേശിയായ ഭർത്താവ് സച്ചിൻ മീണ(22), മീണയുടെ പിതാവ് നേത്രപാൽ സിങ് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
പബ്ജിയിലൂടെ പ്രണയത്തിലായ ശേഷം കഴിഞ്ഞ മാർച്ചിലാണ് സീമ ഹൈദറും സച്ചിൻ മീണയും കണ്ടുമുട്ടുന്നത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അവിടെവച്ച് രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. കാഠ്മണ്ഡുവിൽ ഒരാഴ്ച തങ്ങിയ ശേഷം ഇവർ കറാച്ചിയിലേക്ക് മടങ്ങി.
പിന്നീട് ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്കും ദുബൈയിൽനിന്ന് വീണ്ടും കാഠ്മണ്ഡുവിലേക്കും എത്തി. കാഠ്മണ്ഡുവിൽനിന്നാണ് ഖുൻവാ അതിർത്തി വഴി ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗറിലേക്ക് കടക്കുന്നത്. ഇവിടെനിന്ന് ലഖ്‌നൗവിലേക്കും ആഗ്രഹിയിലേക്കുമെല്ലാം പോയി. ഒടുവിലാണ് ഗ്രേറ്റർ നോയിഡയിലെ റബുപുരയിൽ പോകുന്നത്. ഇവിടെ സച്ചിൻ മീണ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു.
Also Read: ഷാജൻ സ്‌കറിയക്ക് വീണ്ടും ഇ ഡി കുരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here