നീറ്റ് ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ 5 പേർ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ജാർഖണ്ഡിൽ 5 പേർ അറസ്റ്റിൽ. ബീഹാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നീറ്റ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയും പിതാവുമുണ്ട്. ദിയോഗഡിൽ നിന്നാണ് ഇവർ പിടിയിലായത്. ഇതോടെ ക്രമക്കേടുമായി ബന്ധപെട്ട് ഇതുവരെ പൊലീസ് 18 പേരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Also Read: കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായ തെളിവുകള്‍ കൈമാറിയെന്നാണ് വിവരം. കത്തിച്ച ചോദ്യപേപ്പറുകള്‍, ഒഎംആര്‍ ഷീറ്റുകള്‍, ബുക്ക് ലെറ്റ് നമ്പരുകള്‍, പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍, ഇലക്ട്രോണിക് തെളിവുകള്‍ എന്നിവയാണ് കൈമാറിയത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എല്ലാം അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്.

Also Read: ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

എന്നാൽ, നീറ്റ് – നെറ്റ് ചോദ്യപേപ്പർ വിവാദത്തിന് പിന്നാലെ പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം വിജ്ഞാപനമിറക്കി തലയൂരാൻ കേന്ദ്രസർക്കാർ ശ്രമം. ഫെബ്രുവരിയിൽ പാസാക്കിയ നിയമമാണ് മൂന്നാം മോദി സർക്കാർ തിടുക്കപ്പെട്ട് പ്രാബല്യത്തിലാക്കിയത്. സർക്കാരിനേറ്റ ആഘാതം മറികടക്കാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News