രക്ഷപ്പെടൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; എട്ടുതവണ മലക്കം മറിഞ്ഞ എസ്.യു.വിയില്‍ നിന്ന് രക്ഷപെട്ട് യാത്രക്കാർ

അദ്ഭുതകരമായി രക്ഷപ്പെടൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നിയന്ത്രണം വിട്ട് എട്ടുതവണ മലക്കം മറിഞ്ഞ എസ്.യു.വിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് യാത്രക്കാർ. രാജസ്ഥാനിലെ നാഗൗര്‍ ഹൈവേയിലായിരുന്നു സംഭവം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വന്നതോടെയാണ് അപകടത്തിന്റെ ഭീകരത മനസിലായത്. സോഷ്യൽമീഡിയയിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

നിയന്ത്രണം വിട്ട എസ്.യു.വി എട്ടുതവണ മലക്കം മറിയുകയും വഴിയരികിലെ കാര്‍ ഷോറൂമിന്റെ മതിലില്‍ ഇടിച്ച് നിൽക്കുകയുമായിരുന്നു. തകര്‍ന്ന് തരിപ്പണമായി തലകീഴായി കിടന്ന കാറില്‍ നിന്ന് അഞ്ച് യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.

ഹൈവേയില്‍ യു-ടേണ്‍ എടുക്കുമ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗതയായിരുന്നു അപകട കാരണം. അതേസമയം കാര്‍ മലക്കം മറിയുന്നതിനിടെ തന്നെ ഡ്രൈവര്‍ ഡോറിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. കാര്‍ ഇടിച്ചുനിന്ന ശേഷമാണ് മറ്റ് നാലുപേരും പുറത്തിറങ്ങിയത്. ദൃശ്യങ്ങൾ കാണുമ്പൊൾ ഇടിയുടെ ഭീകരത മനസിലാകുമെങ്കിലും അകത്തുണ്ടായിരുന്നവര്‍ക്ക് ഒരു പരുക്ക് പോലുമില്ല എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

also read: വോൾവോ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു, ബെംഗളൂരുവിൽ 2 കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

ആരുടെയും സഹായമില്ലാതെ തന്നെയാണ് യാത്രക്കാര്‍ അപകടത്തിന് ശേഷം പുറത്തിറങ്ങിയത്. അതേസമയം കാറിലുണ്ടായിരുന്നവർ അപകടശേഷം ആശുപത്രിയിലേക്ക് പോയില്ല ,പകരം അടുത്തുള്ള കാര്‍ ഷോറൂമിലേക്ക് കയറി അവിടെ ഉള്ളവരോട് ചായ തരാമോ, എന്നാണ് ചോദിച്ചതെന്നാണ് ഷോറൂമിലുള്ളവര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News