ഭയപ്പെടുത്തുന്ന സന്ദേശം ബന്ധുവിന്, പിന്നാലെ കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍; യുഎസില്‍ ക്രൂരമായ കൊലപാതകം

യുഎസിലെ വാഷിംഗ്ടണില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വീട്ടിലെ അംഗങ്ങളെയെല്ലാം കൊന്നുവെന്ന സന്ദേശം ബന്ധുവിന് അയച്ച ശേഷം കൊലപാതകി ആത്മഹത്യ ചെയ്യുകയായിരുന്നു. വടക്കു കിഴക്കന്‍ വാന്‍കോവറിലായിരുന്നു സംഭവം. ബന്ധു പൊലീസില്‍ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

ALSO READ:  കാറിൽ തട്ടിയ സ്‌കൂട്ടർ യാത്രക്കാരനോട് ആക്രോശിച്ച് ദേവഗൗഡയുടെ മരുമകൾ; വീഡിയോ വൈറൽ

സംഭവസ്ഥത്തെത്തിയ പൊലീസ് വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉത്തരം ലഭിക്കാതായതോടെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് വീടിനുള്ളില്‍ ഒന്നിലധികം പേര്‍ മരിച്ച് കിടക്കുന്നതായി വ്യക്തമായത്.

ALSO READ:  ഭിന്ദ്രന്‍വാലേയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലേക്ക്; ഖാലിസ്ഥാനി ഭീകരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇതോടെ അന്വേഷണ സംഘവും ഡോക്ടര്‍മാരും വീടിനുള്ളില്‍  പരിശോധന നടത്തി. അഞ്ചു പേരും വെടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായി. വെടിയേറ്റ് മരിച്ചവരോടൊപ്പം സന്ദേശം അയച്ച വ്യക്തിയും വെടിയേറ്റ് മരിച്ച നിലയില്‍ സമീപം തന്നെ ഉണ്ടായിരുന്നു. വീട്ടുകാരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News