ഭക്ഷണത്തിന് ശേഷം മൗത്ത് ഫ്രഷ്നെർ കഴിച്ചു; ഗുരുഗ്രാമിൽ അഞ്ചുപേർ രക്തം ശർദ്ദിച്ച് ആശുപത്രിയിൽ

ഗുരുഗ്രാമിൽ കഫെയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം മൗത്ത് ഫ്രഷ്നെർ കഴിച്ച അഞ്ചുപേർ രക്തം ശർദ്ദിച്ച് ആശുപത്രിയിലായി. മൗത്ത് ഫ്രഷ്നെർ കഴിച്ചശേഷം ഇവർ അസ്വസ്ഥരാകുന്നതും വായിൽ പൊള്ളലേക്കുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ്. അഞ്ചുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വായയുടെ ഉള്ളിൽ എരിയുകയും പിന്നീട് ഇവർ വെള്ളം കുടിക്കുകയും ചെയ്തു. എന്നാലും മാറ്റമുണ്ടായില്ല. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read: രാത്രിയില്‍ ഒന്നരമണിക്കൂര്‍ പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും; പരിഹസിച്ച് ഇലോണ്‍ മസ്‌ക്, ഒടുവില്‍ മാപ്പുപറച്ചിലുമായി മെറ്റ

മൗത്ത് ഫ്രഷ്‌നറിന്റെ പാക്കറ്റ് പരിശോധിച്ച് ഡോക്ടര്‍ അത് ഡ്രൈ ഐസാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. മരണത്തിന് തന്നെ കാരണമാകുന്ന ഒരു തരം ആസിഡ് അടങ്ങിയിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചത്. ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയാണ് ഡ്രൈ ഐസ് എന്നു പറയുന്നത്. ഉരുകാതെയുള്ള അതിന്റെ സവിശേഷമായ സ്വഭാവം കൊണ്ടും ഇത് ശ്രദ്ധേയമാണ്, പകരം അന്തരീക്ഷമര്‍ദ്ദത്തില്‍ ഖരാവസ്ഥയില്‍ നിന്ന് നേരിട്ട് വാതകത്തിലേക്ക് മാറുന്നു. ഹോട്ടൽ ജീവനക്കാർക്ക് തെറ്റുപറ്റിയതാണെന്നാണ് അധികൃതർ പറഞ്ഞത്.

Also Read: ‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’? ഷാറുഖ് അപമാനിച്ചുവെന്ന് രാം ചരണിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, ഒടുവില്‍ ഇറങ്ങിപ്പോക്ക്

ഇവരുടെ ശാരീരിക അവസ്ഥ ബുദ്ധിമുട്ടിലായപ്പോൾ അധികൃതർ സഹായിക്കാതെ നിസ്സംഗരായി നിൽക്കുകയാണ് ചെയ്തത്. തുടർന്ന് അവർ പൊലീസിനെ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തുകയും അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. സംഭവത്തിൽ കഫേ ഉടമയെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News