ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു

ഖത്തറിലെ അല്‍ഖോറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38) ഭാര്യ ആന്‍സി ഗോമസ്(30) ,ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ്(34) എന്നിവരാണ് മരിച്ച മലയാളികള്‍ .
ഇവരുടെ സുഹൃത്തുക്കളായ നാഗ ലക്ഷ്മി ചന്ദ്രശേഖരന്‍(33), ഭര്‍ത്താവ് പ്രവീണ്‍കുമാര്‍ ശങ്കര്‍(38) എന്നീ രണ്ട് തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ട മറ്റു രണ്ടുപേര്‍.

Also Read: ഗുജറാത്തിൽ മതിൽ കുടിലിന് മുകളിലേക്ക് ഇടിഞ്ഞുവീണു: നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റോഷിന്‍ -ആന്‍സി ദമ്പതികളുടെ ഏകമകന്‍ ഏതന്‍ ഗുരുതരപരുക്കുകളോടെ സിദ്ര ഹോസ്പിറ്റലിലെ വെന്റിലേറ്ററിലാണ്. അല്‍ഖോര്‍ പാലത്തില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ച് താഴേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News