സിക്കിമിലെ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5 ആയി. സംഭവത്തിൽ 23 സൈനികരെയും കാണാതായി. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടായത്. ദുരന്തത്തിൽ വേണ്ട എല്ലാ അടിയന്തര സഹായങ്ങളും ചെയ്യുവാൻ സിക്കിം മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി.
ALSO READ:ട്രെയിനില്‍ കളിത്തോക്കുമായെത്തി ഭീഷണി ; ചെന്നൈയില്‍ 4 മലയാളി യുവാക്കൾ അറസ്റ്റിൽ
ചൊവ്വ, ബുധൻ ദിവസങ്ങളിലെ രാത്രിയിൽ ജലനിരപ്പ് ക്രമാതീതമായി കുതിച്ചുയർന്നിരുന്നു. സിക്കിം സർക്കാർ ഈ പ്രളയത്തെ ‘ദുരന്തമായി’ പ്രഖ്യാപിച്ചു. സമീപത്തുളള ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടതും ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ഇതോടെ ടീസ്റ്റ നദിയിലെ ജലനിരപ്പ് 15 മുതല്‍ 20 അടിവരെ ഉയര്‍ന്നു.
ALSO READ:കേന്ദ്ര സര്‍ക്കാരിന്റെ ഭാഷിണി ഇന്നൊവേഷന്‍ ചലഞ്ചിന്റെ രണ്ടാം റൗണ്ടില്‍ ടെക്ജെന്‍ഷ്യ ടെക്‌നോളജീസ്
ലാച്ചൻ താഴ്‌വര മുഴുവനായും വെള്ളത്തിനടിയിലായി. ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതും മിന്നൽ പ്രളയത്തിന് കാരണമായി. ലാച്ചൻ താഴ്‌വരയിലെ നിരവധി സൈനിക ക്യാമ്പുകളിൽ വെള്ളം കയറി. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10 ന്റെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ തകർന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here