കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മെഡി. കോളേജിലും ചികിത്സയിലാണ്. ഒരാള്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 നായിരുന്നു ദേശീയ പാതയില്‍ ടെക്‌നോപാര്‍ക്കിന് എതിര്‍വശത്തെ  ബിയര്‍ പാര്‍ലറിലാണ് സംഭവം.

ALSO READ: സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചു; സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും പിഴ

ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ബര്‍ത്ത് ഡേ ആഘോഷിക്കാനെത്തിയവര്‍ ഈ സമയം അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഏഴംഗ സംഘം ഓടി മറഞ്ഞു. പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കുത്തേറ്റവരുടെയും കുത്തിയവരുടെയും ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടം പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ALSO READ: കുടജാദ്രിയിലേക്കുള്ള കാനന പാതയിലൂടെ മോഹൻലാൽ, ഇതുവരെ ചിത്രങ്ങളല്ലേ നിങ്ങൾ കണ്ടത്, ഇനി വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News