മഞ്ഞളിനെ ഒഴിവാക്കണോ? വിഷവസ്തുക്കളെ പുറന്തള്ളാൻ മഞ്ഞൾ സഹായിക്കും

ഏറെ ഔഷധ ഗുണങ്ങളുണ്ട് മഞ്ഞളിന്. മുഖകാന്തിക്കും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും അണുബാധയ്ക്കുമെല്ലാം മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പല ഗുണങ്ങളുള്ള മഞ്ഞളിന്റെ അമിത ഉപയോഗം ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ഉദരവീക്കത്തിനും വയറുവേദനയ്ക്കുമെല്ലാം കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. വയറിളക്കമാണ് മഞ്ഞളിന്റെ അമിത ഉപയോഗം മൂലമുള്ള മറ്റൊരു പ്രശ്‌നം. അമിത അളവില്‍ മഞ്ഞള്‍ ഉപയോഗിച്ചാല്‍ മലബന്ധമുണ്ടാകാനും സാധ്യതയുണ്ട്. ഇതെല്ലാം മഞ്ഞളിന്റെ അമിത ഉപയോഗം മൂലം സംഭവിക്കാവുന്ന കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ മഞ്ഞളിനെ പൂര്‍ണമായും അവഗണിക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. സുഗന്ധ വ്യഞ്ജനങ്ങളിലെ ‘സ്വര്‍ണം’ എന്നറിയപ്പെടുന്ന മഞ്ഞളിന്റെ ഗുണങ്ങള്‍ അടുത്തറിയാം.

വിഷവസ്തുക്കളെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ മഞ്ഞളിന് സാധിക്കും. തേനും നാരങ്ങാനീരും കലക്കിയ വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്താണ് സേവിക്കേണ്ടത്. കൂടാതെ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന് കൂടുതല്‍ ഭംഗി നല്‍കാനും മഞ്ഞള്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍

ജീവിതം ഫാസ്റ്റായതോടെ നമ്മുടെ ജീവിത രീതികളും മാറി. കൃത്യമായ വ്യായാമമില്ലാത്തതും ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും പൊണ്ണത്തടിക്ക് കാരണമായി. ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ ഉത്തമമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണക്രമത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ദഹനപ്രക്രിയയെ വേഗത്തിലാക്കും. ഇത് ശാരീരിക ക്ഷമത കൂട്ടാന്‍ സഹായിക്കും.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കും

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷം വര്‍ധിപ്പിക്കാനും രോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റീ ബാക്ടീരിയല്‍, ആന്റീ ഫംഗല്‍ ഗുണങ്ങള്‍ ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു.

ചര്‍മത്തിന് അത്യുത്തമം

ചര്‍മത്തിന് മഞ്ഞള്‍ അത്യുത്തമമാണെന്ന്. മുഖത്തെ കറുത്ത പാടുകള്‍ മാറാനും നിറം വര്‍ധിക്കാനും പച്ചമഞ്ഞള്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. മഞ്ഞളിനൊപ്പം ആര്യവേപ്പില ചേര്‍ക്കുന്നതും മുഖകാന്തി വര്‍ധിക്കാന്‍ നല്ലതാണ്. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ധാതുക്കള്‍ നശിക്കുന്നത് തടയും. ചര്‍മ്മത്തിലെ യുവത്വവും തിളക്കവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

വേദനയ്ക്ക് ആശ്വാസം പകരും

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നമാണ് സന്ധിവേദന. മഞ്ഞള്‍ കലക്കിയ വെള്ളം കുടിക്കുന്നത് സന്ധിവേദന കുറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News