വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വീഴുമോ? ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് തിരിച്ചടി

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് തിരിച്ചടി. സ്പേസ് എക്സ് വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വീഴുമെന്ന അവസ്ഥയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സ്റ്റാർലിങ്ക് ഉപഗ്രഹ വിക്ഷേപണം. കാലിഫോര്‍ണിയയിലെ വാന്‍ഡര്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ രണ്ടാം ഘട്ട എഞ്ചിന്‍ പരാജയപ്പെട്ടതാണ് തിരിച്ചടി നേരിട്ടത്.

ALSO READ: സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

20 ഉപഗ്രഹങ്ങളാണ് റോക്കറ്റിലുണ്ടായിരുന്നത്.ആദ്യ ഘട്ടം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും ഭൂമിയില്‍ വന്ന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ രണ്ടാം ഘട്ട എഞ്ചിന്‍ തകരാറിലാക്കുകയായിരുന്നു. ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് എത്തിക്കേണ്ട റോക്കറ്റിന്റെ മുകളിലുള്ള എൻജിൻ ആണിത്. ഇതോടെ യഥാര്‍ത്ഥത്തില്‍ ഉപഗ്രഹങ്ങള്‍ വിന്യസിക്കേണ്ട ലോ എര്‍ത്ത് ഓര്‍ബിറ്റിന് താഴെയായി ഉപഗ്രങ്ങള്‍ വിന്യസിക്കേണ്ടി വന്നു.

ഈ ഉപഗ്രഹങ്ങളുടെ നിലനില്‍പ്പ് ഇപ്പോൾ ഭീഷണിയിലാണ്‌. അവയുടെ ഭ്രമണപഥം ഉയര്‍ത്തുന്നതിന് വെല്ലുവിളി നേരിടുകയാണ്. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഉള്‍പ്പെടയുള്ളവ പരിഗണിച്ച് ഇവയുടെ ഭ്രമണ പഥം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.

ഭൗമാന്തരീക്ഷത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ഉപഗ്രഹങ്ങളെല്ലാം കത്തിനശിക്കും. ഉപഗ്രഹങ്ങളില്‍ അഞ്ചെണ്ണവുമായി സ്‌പേസ് എക്‌സിന് ബന്ധം സ്ഥാപിക്കാനായിട്ടുണ്ട്. അതേസമയം ദൗത്യം വിജയിപ്പിക്കുന്നതിനായി അസാധാരണ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു.

ALSO READ: ടി വി ഇബ്രാഹിം സഭയിൽ പറഞ്ഞത് സത്യമല്ല; ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചെയ്ത കാര്യങ്ങൾ പങ്കുവെച്ച് കെ ടി ജലീൽ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News