നാല് വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ; ദുരൂഹ സംഭവം കർണാടകയിൽ

ബെംഗളൂരുവിൽ നാല് വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തി. കർണാടകയിലെ ചിത്രദുർഗയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഗവൺമെന്റ് എക്സിക്യുട്ടിവ് എൻജിനീയറായിരുന്ന ജഗന്നാഥ് റെഡ്ഡിയും കുടുംബവുമാണ് ഈ വീട്ടിലുണ്ടായിരുന്നത്. പൂട്ടിക്കിടക്കുന്ന വീടിനുപുറത്ത് തലയോട്ടി കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്‌ ഇവിടെ പരിശോധന നടത്തുന്നത്. ചുറ്റുവട്ടത്തുള്ളവരുമായി അധികം ബന്ധം പുലർത്താത്ത കുടുംബമായിരുന്നു ഇവരുടേത്. അതുകൊണ്ടുതന്നെ അയൽക്കാർ ആരും ഇങ്ങോട്ട് വന്നിരുന്നുമില്ല.

ഇവിടെ താമസിച്ചിരുന്ന റെഡ്ഢിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തന്നെയാണ് വീടിനുള്ളിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019 ജോൺ മാസത്തിലാണ് ഇവരെ അവസാനമായി കണ്ടിട്ടുള്ളതെന്ന് അയൽക്കാരും പൊലീസിന് മൊഴി നൽകി. ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പും പൊലീസ്‌ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കന്നഡ ഭാഷയിലുള്ള കുറിപ്പിൽ ഏതെങ്കിലും തീയതിയോ ആരുടേയും ഓപ്പോ ഇല്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

Also Read; ആന്ധ്രയിൽ ആറ് വയസുകാരനു നേരെ തെരുവ് നായ്ക്കളുടെ ആക്രമണം; കുട്ടിക്ക് ഗുരുതര പരിക്ക്

ജഗന്നാഥ് റെഡ്ഡി (85) ഭാര്യ പ്രേമാവതി (80), മക്കളായ ത്രിവേണി (62), കൃഷ്ണ റെഡ്ഡി (60), നരേന്ദ്ര റെഡ്ഡി (57) എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർക്ക് മഞ്ചുനാഥ് എന്ന പേരിൽ ഒരു മകൻ കൂടിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാൾ 2014ൽ ഒരു അപകടത്തിൽ മരിച്ചു. 2019 ജനുവരിയിലാണ് മരണം നടന്നിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News