ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also read: ലോകമെമ്പാടും ക്രിസ്മസ് കൊണ്ടാടുമ്പോള്‍; പുകയുകയാണ് മണിപ്പൂര്‍…
ചൊവ്വാഴ്ച വൈകുന്നേരം പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് വെച്ചാണ് അപകടം ഉണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എംഎല്‍ഐ) വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെ കുത്തനെയുള്ള 350 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം സമാന രീതിയിലുണ്ടായ അപകടത്തില്‍ ഒരു സൈനികന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Army vehicle overturned in Jammu and Kashmir, five soldiers martyred. Five soldiers were injured in the accident
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here