ക്രാഷ് ടെസ്റ്റിൽ ഈ കാറുകൾ മുന്നിൽ; സുരക്ഷിതമായ യാത്രക്കായി തെരഞ്ഞെടുക്കാവുന്ന സെഡാനുകൾ

ncap test

ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ ഫുൾ സ്കോർ നേടിയ സെഡാനുകൾ തിരഞ്ഞെടുക്കുന്നതിൽ വാഹനപ്രേമികൾ ശ്രദ്ധിക്കണം. സുരക്ഷിതമായ സെഡാനുകൾ സെലക്ട് ചെയ്യുന്നതിൽ ഈ റേറ്റിംഗ് സഹായിക്കും . ഇന്ത്യയിലെ ഫൈവ് -സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ ചിലതാണ് മാരുതി സുസുക്കി ഡിസയർ, ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്കോഡ സ്ലാവിയ ,ഹ്യുണ്ടായി വെർണ, എന്നിവ.

നവംബർ 11 -ന് വിപണിയിൽ എത്തിയ പുതിയ ഡിസയറിന് വിപണിയിൽ വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ മോഡലാണ് നാലാം തലമുറ മാരുതി സുസുക്കി ഡിസയർ. 6.79 ലക്ഷം രൂപയാണ് ഇതിന്റെ വില.അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ മൊത്തത്തിലുള്ള 34 പോയിൻ്റിൽ 31.24 പോയിൻ്റും ഈ ഡിസയർ നേടി. ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ ആകെ 42 പോയിൻ്റിൽ 39.20 പോയിൻ്റും ഈ ഡിസയറിനാണ്. ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലും ഡിസയറിനാണ്.

ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സെഡാനുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ വിർട്ടസ് . അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ ആകെയുള്ള 34 പോയിൻ്റിൽ 29.71 പോയിൻ്റ് നേടാൻ വിർട്ടസിനായി .ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ, 49 പോയിന്റിൽ 42 പോയിന്റും വാഹനം നേടി. ഇതിനു വളരെ സ്റ്റേബിളായിട്ടുള്ള ബോഡി ഷെല്ലും ഉണ്ട്. നിലവിൽ 11.56 ലക്ഷം രൂപയിൽ തുടങ്ങി 19.41 ലക്ഷം രൂപ വരെ വിലയ്ക്കാണ് വിർട്ടസിന്റെ വില. ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആണ് സ്കോഡ സ്ലാവിയക്കും. ഇതിൻ്റെ ക്രാഷ് ടെസ്റ്റ് സ്‌കോറുകൾ ഫോക്‌സ്‌വാഗൺ വിർട്ടസിന് സമാനമാണ് .10.69 ലക്ഷം രൂപയിൽ തുടങ്ങി 18.69 ലക്ഷം രൂപ വരെയാണ് സ്ലാവിയയുടെ വില.

also read: സേഫ്റ്റിയാണ് ഞങ്ങളുടെ മെയിൻ എന്നു പറയുന്ന ടാറ്റയുടെ ഏറ്റവും സേഫ്റ്റി കുറഞ്ഞ കാർ ഏതെന്ന് അറിയാമോ?

ഹ്യുണ്ടായി വെർണയും ഒരു ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗിലുള്ള സെഡാനാണ്. ക്രാഷ് ടെസ്റ്റുകളിൽ, അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകളിൽ മൊത്തം 34 പോയിൻ്റിൽ 28.18 പോയിൻ്റും വെർണ നേടി. മറുവശത്ത്, ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ 49 പോയിൻ്റിൽ 42 പോയിൻ്റും വെർണക്കാണ്. 11 ലക്ഷം മുതൽ 17.48 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെർണയുടെ എക്സ്-ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News