കുഷാഖ് വാങ്ങാൻ ഉദ്ദേശമുണ്ടോ? വൻ ഓഫറിൽ സ്വന്തമാക്കാം

kushaq

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ കാറാണ് സ്‌കോഡ കുഷാഖ്. സ്കോഡ നൽകുന്ന ഏറ്റവും മികച്ച ഓഫറുകൾ കുഷാഖിനാണ്. 11.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് കുഷാഖിന്റെ എക്‌സ്‌ഷോറൂം വില .ഈ കാര്‍ വാങ്ങുന്നവര്‍ക്ക് സ്‌കോഡ ഇപ്പോള്‍ വൻ ഓഫറുകള്‍ ആണ് നൽകുന്നത് . 2023 മോഡൽ കുഷാഖിനാണ് ഡീലർഷിപ്പുകൾ രണ്ട് ലക്ഷം രൂപയോളം ഓഫറുകൾ നൽകുന്നത്.

1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് കുഷാഖിൽ . ഇതില്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ 115 bhp കരുത്തില്‍ പരമാവധി 200 Nm ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് . 6-സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതിനൊപ്പം വരുന്നു.

also read: വില കുറവാണ്, മൈലേജാണെങ്കിൽ 30കി.മിൽ കൂടുതൽ; പക്ഷെ മാരുതി സുസുക്കിയുടെ ഈ കാർ വാങ്ങാനാളില്ല

കുഷാക്കിൻ്റെ 1.0 TSI ട്രിം ലഭിക്കുന്ന മാനുവൽ ട്രാൻസ്മിഷൻ മോഡൽ കമ്പനി നിർത്തലാക്കി പകരം 1 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രം വാഗ്ദാനം ചെയ്യാനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News