ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കറെ തയിബ ഭീകരരെ വധിച്ചു. ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സും പാരാ കമാന്‍ഡോകളും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

Also Read: സന്നിധാനത്ത് ഭക്തർ വരുന്നതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കും’; മന്ത്രി കെ രാധാകൃഷ്ണൻ

ഇന്നലെ ഉച്ചകഴിഞ്ഞാണ് കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കഴിഞ്ഞദിവസം ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കരസേന വധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News