തണുപ്പ് കാലത്ത് നാരുള്ള ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശൈത്യകാലത്ത് മലബന്ധം, വയറുവീര്‍ക്കുക തുടങ്ങിയ ദഹനപ്രശ്‌നങ്ങക്കും നാരുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. സസ്യാഹാരങ്ങളില്‍ മാത്രം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ.
ശൈത്യകാലത്ത് ഡയറ്റില്‍ ഫൈബര്‍ ഉള്‍പ്പെടുത്താന്‍ അഞ്ച് വഴികള്‍
സൂപ്പ്
ആരോഗ്യകരമായ പച്ചക്കറി സൂപ്പ് ഈ സമയത്ത് പരീക്ഷികാവുന്നതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ബീന്‍സ്, ബാര്‍ലി പോലുള്ള ധാന്യങ്ങള്‍, കിനോവ, കാരറ്റ്, മധുരകിഴങ്ങ് തുടങ്ങിയവ ഉപയോഗിച്ച് ഫൈബര്‍ റിച്ച് സൂപ്പ് തയ്യാറാക്കാം. സൂപ്പ് കൂടുതല്‍ രുചികരമാക്കുന്നതിന് സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കാവുന്നതാണ്.
മിക്സഡ് വിറ്റര്‍ സാലഡ്
കാഴ്ചയിലും രുചിയിലും കേമനാണ് ഈ സാലഡ്. ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയ മാതളനാരങ്ങ, പുഴുങ്ങിയ മധുര കിഴങ്ങ്, കാലെ എന്നിവയാണ് പ്രധാനമായും സാലഡില്‍ ഉപയോഗിക്കുന്നത്. വാള്‍നട്ടും സിട്രസ് വിനൈഗ്രെറ്റ് രുചിക്ക് ചേര്‍ക്കാം.
ഫൈബര്‍ കുക്കീസ്
ധാന്യ മഫിനുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ഓട്‌സ് കുക്കീസ്, ബനാന ബ്രെഡ് എന്നിവ നിങ്ങളുടെ ശീതകാല സ്‌നാക്‌സ് ആയി ആസ്വദിക്കാം.
പച്ചക്കറി വറുത്തു കഴിക്കാം
മധുരക്കിഴങ്ങ്, ബ്രസ്സല്‍സ് മുളകള്‍, കാരറ്റ് തുടങ്ങിയ ഒലിവ് എണ്ണയില്‍ റോസ്റ്റ് ചെയ്ത് കഴിക്കുന്നത് രുചികരമായ ഫൈബര്‍ ബൂസ്റ്റാണ്.
ബ്രഡ്
മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് ശീതകാലത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഒപ്പം അണ്ടിപ്പരിപ്പും പഴങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ ഒരു കപ്പ് ഓട്‌സ് നിങ്ങളുടെ പ്രഭാത ഭക്ഷണം സമ്പുഷ്ടമാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here