തൃശൂരില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദനം; പരാതിക്ക് പിന്നാലെ അധ്യാപിക ഒളിവില്‍

തൃശൂര്‍ കുര്യച്ചിറില്‍ അഞ്ച് വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.സ്‌കൂളില്‍ ബോര്‍ഡിലെഴുതിയത് പകര്‍ത്തിയെഴുതിയില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപിക കുട്ടിയെ ക്രൂരമായി മദ്ദിച്ചത്. അതേസമയം മാതാപിതാക്കളുടെ പരാതിയില്‍ കേസ് എടുത്തതിന് പിന്നാലെ അധ്യാപികയും കുടുംബവും ഒളിവില്‍ പോയതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ALSO READ: ‘വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍, പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ല’: ജയസൂര്യ

തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക സെലിനെതിരെയാണ് മര്‍ദ്ദനം സംബന്ധിച്ച പരാതി. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് സെലിന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തി സംസാരിച്ചെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടി അധ്യാപിക ബോര്‍ഡിലെഴുതിയത് പകത്തിയെഴുതാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.തിങ്കളാഴ്ച വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയുടെ കാലില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടതോടെ കൂട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സ്‌കൂളിലും പൊലീസിലുംപരാതി നല്‍കി. ആദ്യം പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ അധ്യാപികയെ സസ്‌പെന്‍ന്റ് ചെയ്തു. പൊലീസിന് പുറമെ ബാലവകാശ കമ്മീഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയിലും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ALSO READ:  എൺപതുകളിലെ മലയാളി നായിക അമേരിക്കയിൽ കൂട്ട ബലാത്സംഗത്തിനിരയായി: യൂട്യൂബ് ചാനലിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കഴിഞ്ഞ ആഴ്ച നടന്ന സംഭവം പുറത്തറിഞ്ഞതോടെ തൃശൂര്‍ തിരൂര്‍ സ്വദേശിനിയായ സെലിനും കുടുംബവും ഒളിവില്‍ പോയതായാണ് കേസെടുത്ത നെടുപുഴ പൊലീസ് പറയുന്നത്. സെലിനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News