ഊഞ്ഞാലില്‍ നിന്ന് വീണ് കമ്പിക്കിടയില്‍ കുടുങ്ങി; 5വയസുകാരന് ദാരുണാന്ത്യം

ഇരുമ്പ് ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്.

കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കെ നിഹാല്‍ വീണ് കമ്പികള്‍ക്കടിയില്‍ കുരുങ്ങുകയായിരുന്നു.

ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഹാല്‍ മരണപ്പെടുകയായിരുന്നു. വിവാഹചടങ്ങിന് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു നിഹാല്‍.  ഓമശ്ശേരി കല്യാണമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News