വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുന്നതിനിടെ അഞ്ചു വയസുകാരന് ഹൃദയസ്തംഭനമുണ്ടായി, സംഭവം യുഎസ്സില്‍. കുഴഞ്ഞുവീണ കുട്ടിക്ക് ഉടനെ തന്നെ പ്രഥമ ശശ്രൂഷ നല്‍കുകയും, വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതോടെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് കുട്ടിയുടെ കുടുംബം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുന്നതിനിടെ ഏണസ്‌റ്റോ ടാഗിള്‍ എന്ന അഞ്ചുവയസുകാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. റോളര്‍ കോസ്റ്ററില്‍ യാത്രചെയ്യുന്ന കുട്ടി ശ്വസിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത് അടുത്തിരുന്ന മാതാവ് ക്രിസ്റ്റീന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവർ കുട്ടിക്കടുത്തേക്ക് ചെന്നു. തൊട്ടുപിന്നാലെ സിപിആർ നൽകുകയും ചെയ്തു. അവിടെയുണ്ടായിരുന്ന നഴ്സിന്റെ കുടുംബവും, പാര്‍ക്കിലെ ജീവനക്കാരനും കുട്ടിയെ പരിചരിച്ചെന്നും അതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദമാക്കുന്നു.
View this post on Instagram
മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ കുട്ടിയെ പരിശോധിച്ചു. കാറ്റക്കോളമിനര്‍ജിക് പോളിമോര്‍ഫിക് വെന്‍ട്രിക്കുലാര്‍ ടാക്കികാര്‍ഡിയ (സിപിടിവി) എന്ന അവസ്ഥയാണ് കുട്ടിയുടേതെന്ന് കണ്ടെത്തുകയും ചെയ്തു. വളരെ ഉത്സാഹത്തോടെ ഓരോ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
Also Read; ഗീ കോഫി ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? അറിയാം ഈ കാര്യങ്ങള്‍
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം തടയാൻ കുട്ടിയുടെ ഹൃദയത്തില്‍ ഒരു ഡിവൈസ് ഘടിപ്പിച്ചിട്ടുണ്ടെന്നും, കുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്നും കുടുംബം അറിയിച്ചു. കുട്ടി ഒരു പോരാളിയാണെന്നും, അവന്‍ സൈക്കിള്‍ യാത്രയ്ക്കായി കാത്തിരിക്കുകയാണെന്നും കുടുംബം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘എല്ലാ ഹീറോകളും തൊപ്പി ധരിക്കാറില്ലെ’ന്ന വാചകത്തോടെ അടിയന്തരഘട്ടത്തില്‍ സഹായിച്ചവര്‍ക്ക് നന്ദിയും കുടുംബം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സിപിആര്‍ നല്‍കണമെന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
News summary; A five year old boy suffered cardiac arrest while playing in a water theme park in US
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here