വളര്‍ത്തുനായ കുരച്ചത് അഞ്ചു വയസുകാരന്‍ അനുകരിച്ചത് ഇഷ്ടപ്പെട്ടില്ല; കുട്ടിയെ മര്‍ദ്ദിച്ച് നായയുടെ ഉടമ, സംഭവം പഞ്ചാബില്‍

പഞ്ചാബില്‍ വളര്‍ത്തുനായയുടെ കുരച്ചില്‍ അനകരിച്ച അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച് നായയുടെ ഉടമ. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ALSO READ:  48-ാമത് വയലാർ രാമവർമ പുരസ്കാരം അശോകൻ ചരുവിലിന്, അവാർഡ് ‘കാട്ടൂർ കടവ്’ എന്ന പുസ്തകത്തിന്

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. അപ്പോഴാണ് നായ കുരയ്ക്കുന്നത് കണ്ടത്. അത് അനുകരിക്കുകയായിരുന്നു കുട്ടി. എന്നാല്‍ നായയുടെ ഉടമസ്ഥന് അത് ഇഷ്ടപ്പെട്ടില്ല. തോളില്‍ ബാഗുമിട്ട് നില്‍ക്കുന്ന കുട്ടിയെ ഇയാള്‍ വഴക്കുപറയുന്നതും പിന്നീട് മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. മാത്രമല്ല കുട്ടിയെ തള്ളിതറയിലിടുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ട്.

ALSO READ: രാമലീല അവതരണത്തിനിടയില്‍ ഹൃദയാഘാതം; ദില്ലി സ്വദേശി മരിച്ചു

പിന്നീട് കുട്ടി മറ്റൊരു കുട്ടിയ്‌ക്കൊപ്പം നടന്നു പോകുന്നതും വീഡിയോയിലുണ്ട്. കുട്ടിക്ക് സാരമായപരിക്കുകളുണ്ടോയെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News