കസവ് സാരിയിൽ സ്കേറ്റിംഗ്; ഓണം പൊളിച്ചടുക്കി അഞ്ച് വയസുകാരി

ഓണത്തിന് കാസവുസാരിയൊക്കെ ഉടുത്ത് മലയാളി മങ്കയായി നിരവധി സുന്ദരികള്‍ പാട്ടും ഡാൻസും പാചകവും ഒക്കെയുള്ള റീൽസ് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. എല്ലാം വളരെ വ്യത്യസ്‌തതയേറുന്ന തരത്തിലാണ്. എന്നാൽ കഴിഞ്ഞ ദിവസം കസവ് സാരിയുടുത്ത അഞ്ച് വയസുള്ള ഒരു കൊച്ചു മിടുക്കി വളരെ അനായാസമായി സ്കേറ്റിംഗ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. നവാസ് ഷെറഫുദ്ദീന്‍ എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.കൊച്ചിയിലെ വീട്ടുമുറ്റത്തെ സ്കേറ്റ്പാർക്കായ ലൂപ്പിൽ കേരളത്തിന്‍റെ പരമ്പരാഗത കസവ് സാരി ധരിച്ച ഐറ അയ്മെൻ ഖാൻ എന്ന അഞ്ചുവയസ്സുകാരിയാണ് തന്‍റെ സ്കേറ്റിംഗ് കഴിവുകൾ പ്രകടിപ്പിച്ചത്.

ALSO READ :തൃശൂരില്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

ഓണം നാളിലാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് സ്കേറ്റിംഗ് റിങ്കില്‍ തടസമില്ലാതെ വളരെ സുഗമമായി നീങ്ങുന്ന ഐറ ആരെയും അത്ഭുതപ്പെടുത്തുന്നു. സ്കേറ്റിങ്ങിന് ഇടയിൽ ഐറ തന്‍റെ സ്കേറ്റിംഗ് ബോര്‍ഡില്‍ നിന്നും വളരെ ലാഘവത്തോടെ കാലുകള്‍ പരസ്പരം മാറുന്നതും വീഡിയോയില്‍ കാണാം. ‘ഐറ അയ്മെൻ ഖാന്‍റെ ഓണം സ്വാഗ്’ എന്നായിരുന്നു ഷെറഫുദ്ദീന്‍ വീഡിയോയ്ക്ക് കുറിച്ചത്.

ഈ വീഡിയോയ്ക്ക് ഒട്ടേറെപ്പേരാണ് ഐറയെ പ്രശംസിച്ച് കൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. “ഇന്ന് ഞാൻ കണ്ട ഏറ്റവും രസകരമായ സംഗതി ഇതാണ്! ഹാപ്പി ഓണം.” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കമന്‍റ്. “അവൾക്ക് മനോഹരമായ ഒരു ഭാവിയുണ്ട്.” മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ചിലര്‍ സ്കേറ്റിംഗ് ചെയ്യുമ്പോള്‍ ഹെല്‍മറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാന്‍ ഉപദേശിച്ചു. airahaymenkhan എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്‍റെ ഉടമ കൂടിയാണ് ഐറ അയ്മെൻ ഖാൻ. ഐറ വളരെ പ്രോഫഷണലായി സ്കേറ്റിംഗ് ചെയ്യുന്ന നിരവധി വീഡിയോകള്‍ ഈ അക്കൗണ്ടില്‍ കാണാം. ഏതായാലും ഓണത്തിന് വ്യത്യസ്തമായ വീഡിയോയിലെ ഈ കൊച്ചുമിടുക്കിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്.

ALSO READ :കൊലക്കേസ് പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News