കാത്തിരിപ്പ്‌ വിഫലം, ദക്ഷ മടങ്ങിവരില്ല; മൃതദേഹം കണ്ടെത്തിയത്‌ അമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ

അഞ്ചു വയസ്സുകാരി ദക്ഷ ഇനി മടങ്ങിവരില്ല. അമ്മയോടൊപ്പം പുഴയിലേക്ക് ചാടിയ ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.

ALSO READ: മണിപ്പൂരിൽ വീണ്ടും കൊലപാതകം, വെടിവെച്ച് സ്ത്രീയുടെ മുഖം വികൃതമാക്കി

വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് മകൾ ദക്ഷയുമായി മൂന്ന് ദിവസങ്ങൾക്ക്‌ മുൻപ്‌ വീടിന്‌ തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടിയത്. ദർശനയെ സമീപവാസിയായ അഖിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച ശേഷമാണു കുട്ടിയും കൂടെ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്. ഗർഭിണിയായിരുന്ന ദർശ്ശന വിഷം അകത്തുചെന്ന നിലയിലുമായിരുന്നു.

ALSO READ: യുവതിയുടെ ക‍ഴുത്തിലും വയറിലും കുത്തി, ആശുപത്രിയിലെ കൊലപാതകത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും

പുഴയിൽ സംഭവം നടന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരെ മാറി കൂടൽക്കടവിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കൽപറ്റ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News