യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവ്

പത്തനംതിട്ടയിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31000 രൂപ വീതം പിഴയും. കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി നാല് ജഡ്ജി പി പി പൂജയുടേതാണ് വിധി. ആകെ 31000 രൂപ വീതം ഇരുവർക്കും പിഴയും വിധിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസത്തെ തടവ് കൂടി അനുഭവിക്കണം. പിഴത്തുകയിൽ 50000 രൂപ കൊല്ലപ്പെട്ടയാളുടെ മകന് നൽകണം.

കല്ലൂപ്പാറ കടമാൻകുളത്ത് വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന അഭിലാഷ് (36), സഹോദരൻ കൊച്ചുമോനെന്നു വിളിക്കുന്ന അശോകൻ (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സമീപവാസിയായ ബിജു (42) വിന് പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റി,ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 2013 ഡിസംബർ 19 നാണ് കേസിന് ആസ്പദമായ സംഭവം. കടമാൻകുളത്ത് പബ്ലിക് റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്താൽ കമ്പ്, കമ്പിവടി എന്നിവ കൊണ്ട് പ്രതികൾ ബിജുവിന്റെ തലയ്ക്കും മറ്റും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആദ്യം കുറ്റകരമായ നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ചികിത്സയിലിരിക്കെ ബിജു പരിക്കിന്റെ കാഠിന്യത്താൽ മരണപ്പെടുകയായിരുന്നു.

ALSO READ: ഫ്രാൻസിലേക്ക് പോകാൻ വർക്ക് വിസ വാഗ്ദാനം ചെയ്ത പണം തട്ടി; ഒരാൾ അറസ്റ്റിൽ

ഇപ്പോൾ പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യും അന്നത്തെ കീഴ്‌വായ്‌പ്പൂർ എസ് ഐയുമായിരുന്ന ജി സുനിൽ കുമാറാണ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയത് തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ജി സന്തോഷ് കുമാർ ( നിലവിൽ പത്തനംതിട്ട എസ് എസ് ബി ), ബിനു വർഗീസ് ( നിലവിൽ ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ )എന്നിവരും അന്വേഷണം നടത്തി. ബിനു വർഗീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ALSO READ: ആലുവ പീഡനക്കേസ്; പ്രതി ക്രിസ്റ്റല്‍ രാജ് റിമാന്‍ഡില്‍

കടമാൻകുളത്തെ മോനച്ചന്റെ ഫർണിച്ചർ കടയിൽ സഹായി ആയിരുന്നു കൊല്ലപ്പെട്ട ബിജു. സംഭവദിവസം രാത്രി 9 മണിയോടെ കടയുടെ മുൻവശം റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചുനിന്ന അഭിലാഷിനെ ചോദ്യം ചെയ്ത ബിജുവിനെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചു. കടയിലെ മറ്റു ജോലിക്കാർ ചേർന്ന് അയാളെ ഒഴിവാക്കിവിട്ടെങ്കിലും രാത്രി 10 മണിയോടെ സഹോദരൻ അശോകനുമായെത്തി കമ്പും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ചുതലയ്ക്കും മറ്റും പരിക്കേൽപ്പിച്ചു എന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. രേഖ ആർ നായർ , അഡ്വ. സന്ധ്യ ടി വാസു എന്നിവർ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News