കൊടി മടക്കി പ്രിയങ്കയും; ലീഗ്‌, കോൺഗ്രസ്‌ കൊടികളില്ലാതെ ബലൂണുകളേന്തി പ്രവർത്തകർ

flag controversy congress

പാക്കിസ്ഥാൻ കൊടി പ്രചരണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാവാതെ കോൺഗ്രസും ലീഗും ഇത്തവണയും കൊടി മടക്കി. ലീഗ്‌ കൊടി ഉത്തരേന്ത്യയിൽ തിരിച്ചടിക്ക്‌ കാരണമായി എന്നതാണ്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നേരത്തേയുള്ള നിലപാട്‌. പ്രിയങ്കയും സോണിയയും രാഹുലുമെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ യുഡിഎഫിലെ ഒരു പാർട്ടിയുടേയും കൊടി കൊണ്ടുവരണ്ട എന്നാണ്‌ നിർദ്ദേശം. 2019ൽ രാഹുൽ ആദ്യം മത്സരിച്ചപ്പോൾ പലയിടത്തും ലീഗ്‌ കൊടികളായിരുന്നു ഭൂരിഭാഗവും. കോൺഗ്രസ്‌ പതാക ചിലയിടത്ത്‌ പൂർണ്ണമായും ഇല്ലായിരുന്നു.

Also Read; ഭിന്നശേഷിക്കാരായ യുവകലാ പ്രതിഭകൾക്കായി ആർട്ട് ട്രൂപ്പ്; ‘റിഥം’ ആർട്ട് ട്രൂപ്പ് ആരംഭിക്കാനൊരുങ്ങി സാമൂഹികനീതി വകുപ്പ്

തുടർന്നുണ്ടായ വർഗ്ഗീയ പ്രചാരണത്തിൽ മറുപടി നൽകുകയോ ലീഗിനെ രാഷ്ട്രീയമായി സഹായിക്കുകയോ ചെയ്തില്ല കോൺഗ്രസ്‌. പകരം ലീഗ്‌ കൊടികൾ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ലീഗ്‌ സംസ്ഥാന നേതൃത്വം പ്രതിഷേധിക്കാനാവാതെ ആ ഘട്ടത്തിൽ പുകഞ്ഞുനിന്നെങ്കിലും തെരെഞ്ഞെടുപ്പിന്‌ ശേഷം കത്തി. പരസ്യമായും രഹസ്യമായും പ്രതിഷേധങ്ങൾ പുറത്തുവന്നതോടെ ഒരു കൊടിയും വേണ്ടെന്ന തീരുമാനത്തിലേക്ക്‌ അനുനയമെത്തി. ലീഗ്‌ കൊടികളേന്തിയവർ പരസ്യ അപമാനം നേരിട്ട്‌ ഇറങ്ങിപ്പോവേണ്ടിവന്നു. കൊടിയഴിച്ച്‌ കീശയിലിട്ട്‌ അവർ രാഹുലിനായി മുദ്രാവാക്യം വിളിച്ചു. പിന്നീട്‌ നടന്ന യോഗങ്ങളിലോ പ്രചരണ പരിപാടികളിലോ കൊടികളില്ലായിരുന്നു. പകരം പല നിറങ്ങളിൽ ബലൂണുകളേന്തി പ്രവർത്തകർ പങ്കെടുത്തു.

അത് ഇത്തവണയും ആവർത്തിച്ചു.പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രിക സമർപ്പണവും കൊടികൾക്ക്‌ പകരം ബലൂണുകൾ കയ്യടക്കി.
ഉപതെരഞ്ഞെടുപ്പിന് ഒപ്പം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്‌ പ്രചരണങ്ങളിലും പ്രിയങ്കക്ക്‌ പോവേണ്ടതുണ്ട്‌. പച്ച വിവാദം കൊണ്ട്‌ അവിടേക്കെത്താൻ അവരും ആഗ്രഹിക്കുന്നില്ല. കൊടി അത്ര പ്രധാനമല്ല എന്നാണ്‌ ലീഗ്‌ നേതാക്കളുടെ വാദം. എന്നാൽ അത്ര നിസ്സാരമല്ലാത്ത രാഷ്ട്രീയ നിസ്സഹായത അവരനുഭവിക്കുന്നുണ്ട്‌.

Also Read; സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി

`അഭിമാനകരമായ അസ്തിത്വം’ എന്നതാണ്‌ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മുദ്രാവാക്യം. അതിന്റെ ആദ്യ ചിഹ്നം കൊടിയായിരുന്നു. അതങ്ങനെ മാഞ്ഞുപോവുന്നത്‌ അധികകാലം അവർ സഹിച്ചെന്ന് വരില്ല. അസ്തിത്വം പണയം വെച്ച അനേകം രാഷ്ട്രീയ തീരുമാനങ്ങളുടെ ചരിത്രമുള്ള നെഹ്രുവിന്റെ `ചത്ത കുതിര’ ഒരിക്കലെങ്കിലും ഉണരാൻ അവരാഗ്രഹിക്കുന്നുണ്ടാവാം. കഴിഞ്ഞ രണ്ട്‌ തെരെഞ്ഞെടുപ്പുകളിലും സഹിച്ച തീരുമാനം തുടരുന്നു എന്നതിന്റെ രാഷ്ട്രീയ അപകടവും അവർ തിരിച്ചറിഞ്ഞേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News