ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്

ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം. കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്. ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയാണ് പ്രാര്‍ഥനാ ഹാളിന് മുകളിലെ കുരിശില്‍ കെട്ടിയത്. സമാനമായ മൂന്ന് സംഭവങ്ങള്‍ മധ്യപ്രദേശില്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശിലെ ജംബുവാ ജില്ലയില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് വ്യാപകമായി ഉത്തരേന്ത്യയില്‍ സ്ഥാപിക്കുന്ന കാവി കൊടികളുമായിട്ടാണ് തീവ്രഹിന്ദുത്വ വാദികളുടെ സംഘം എത്തിയത്. അമ്പത് പേരടങ്ങുന്ന സംഘം പള്ളികളില്‍ അതിക്രമിച്ച് കയറി കുരിശിന് മുകളില്‍ കൊടി കെട്ടുകയായിരുന്നു.

Also Read: ‘തകർന്ന പള്ളിയാണ് വലിയ പള്ളി’: ബാബറി പള്ളി തകർത്തത് ചൂണ്ടിക്കാട്ടി കവി പി എൻ ഗോപീകൃഷ്ണന്റെ കവിത

ദാബ്തല്ലേ, ധംനി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി എസ് ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് പള്ളികമ്മിറ്റികള്‍ വ്യക്തമാക്കി. കടുത്ത നടപടി വേണമെന്ന് ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്തവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് എന്ന് പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത് വന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ സുപ്രീംകോടതി സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഛത്തീസ്ഗഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വൈദികര്‍ക്ക് നേരെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെയും ഉണ്ടാകുന്ന അതിക്രമങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News