ശരിക്കും തീപ്പൊരി! അതാണ് ലാൽ; നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ മോഹൻലാലിന്‍റെ ഇതുവരെ പുറത്തുവരാത്ത ചിത്രം പങ്കുവെച്ച് പത്മരാജന്റെ മകൻ

പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം നിർവഹിച്ച് 1986 നവംബർ 27 ന് പുറത്തിറങ്ങിയ ചിത്രമായിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. പത്മരാജന്റെ മിക്ക സിനിമകളും പോലെ തന്നെ പ്രണയത്തിൽ ഊന്നൽ നൽകികൊണ്ട് ഒരുക്കിയ സിനിമയായിരുന്നു ഇതും. പൂർണമായും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ മലയാളസിനിമയിലെ തന്നെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു തുടക്കം കുറിച്ച സിനിമ കൂടിയാണ്.

ALSO READ : “സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കരുത്; അപ്പോൾ തന്നെ മുഖത്തടിക്കണം” ; സിദ്ദിഖിന്റെ പഴയ വാക്കുകൾ വൈറൽ

ശക്തവും, സൂക്ഷ്മമവുമായ തിരക്കഥ, മികച്ച ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ തിലകൻ, മോഹൻലാൽ, ശാരി തുടങ്ങിയവരുടെ മികച്ച അഭിനയവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഇപ്പോഴിതാ പത്മരാജന്റെ മകൻ ആയ അനന്തപത്മനാഭൻ സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെയും പുറത്തു വന്നിട്ടില്ലാത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നു. സിനിമയുടെ ലൊക്കേഷനിൽ നായകൻ മോഹൻലാൽ, വളർത്തുനായയുമായി നിൽക്കുന്ന ഒരു ചിത്രമാണ് അനന്തപത്മനാഭൻ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

”ശരിക്കും തീപ്പൊരി! അതാണ് ലാൽ’ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ മോഹൻലാലിന്‍റെ ഇതുവരെ പുറത്തുവരാത്ത ചിത്രം’ എന്ന തലക്കെട്ടോടു കൂടിയാണ് അനന്തപത്മനാഭൻ ചിത്രം ഷെയർ ചെയ്തത്. യുവത്വം തുളുമ്പുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ‘പഴയ’ ചിത്രം ഇതിനോടകം തന്നെ വൈറൽ ആയികഴിഞ്ഞു. ‘ആരും കണ്ടിട്ടില്ലാത്തത് കൊണ്ട് ഒരു വാട്ടർമാർക്ക് വെച്ചു ഇട്ടാൽ മതിയായിരുന്നു..’ എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. അതേസമയം തന്നെ സിനിമയിലെ പവിഴം പോൽ എന്ന ഗാനരംഗത്തിൽ ഈ കോസ്ട്യുമിൽ മോഹൻലാൽ വരുന്നില്ലേ’ എന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News