സിക്കിമിൽ മിന്നൽ പ്രളയം ; 23 സൈനികരെ കാണാതായി

ചൊവ്വാഴ്ച രാത്രി സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. വടക്കൻ സിക്കിമിലെ ലൊനക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ലാച്ചൻ താഴ്‌വര മുഴുവനായും വെള്ളത്തിനടിയിലായി. ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതും മിന്നൽ പ്രളയത്തിന് കാരണമായി. കാണാതായ സൈനികർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.

Also read:‘ന്യൂസ് ക്ലിക്ക്’ മേധാവിയെ ഏ‍ഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ലാച്ചൻ താഴ്‌വരയിലെ നിരവധി സൈനിക ക്യാമ്പുകളിൽ വെള്ളം കയറി. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10 ന്റെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ തകർന്നു. സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ടീസ്റ്റ നദി തീരത്ത് താമസിക്കുന്ന ആളുകളെ മാറ്റി പാർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News