വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണ കളളപ്പണ കേസ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണ കളളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തേ ഒമ്പതാം പ്രതിയായിരുന്ന എം ശിവശങ്കര്‍ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയായി. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ അറസ്റ്റും ഇഡി ഒഴിവാക്കി.

കുറ്റപത്രത്തില്‍ ആകെ 11 പ്രതികളാണുള്ളത്. നേരത്തേ ഒമ്പതാം പ്രതിയായിരുന്ന എം ശിവശങ്കര്‍ ഒന്നാം പ്രതിയായി മാറി.കളളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം ശിവശങ്കര്‍ ആണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സ്വപ്ന സുരേഷാണ് രണ്ടാം പ്രതി. കുറ്റപത്രം സമര്‍പ്പിച്ചതോടെ സ്വപ്നയുടെ അറസ്റ്റ് ഇഡി ഒഴിവാക്കി.

കേസില്‍ ശിവശങ്കറിനെ കൂടാതെ ഏഴാം പ്രതിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ മാത്രമാണ് ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. സന്തോഷ് ഈപ്പന്റെ പേരിലുളള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. സ്വര്‍ണ്ണ കടത്ത് കേസ് പ്രതികളായ സരിത്ത്, സന്ദീപ് നായര്‍, എന്നിവരും പ്രതികളാണ്.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും കുറ്റപത്രത്തിലുണ്ട്. മറ്റ് പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കണമെന്നാണ് ആവശ്യം. എം ശിവശങ്കറുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍, സ്വപ്നയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ സ്വപ്നയുടെ അറസ്റ്റ് ഇഡി ഒഴിവാക്കി നല്‍കുകയും ചെയ്തു. കുറ്റപത്രത്തിലെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്ന അടക്കമുളളവര്‍ക്ക് നോട്ടീസയയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News