ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ് ഫ്ലാക്സ് സീഡ്സ്. ഫ്ലാക്സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ സ്മൂത്തിയിലും ഭക്ഷണത്തില്‍ ഇവ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്. എന്നാല്‍ ഫ്ലാക്സ് വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് അതിലും ഗുണം ചെയ്യും.
ഫ്ലാക്സ് സീഡ്സിൽ ധാരളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ വെള്ളത്തിൽ കുതിർത്തു കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകുകയും ചെയ്യും. കുടലിന്റെ ആരോഗ്യത്തിന് ഇവ വളരെ മികച്ചതാണ്.
ശരീരഭാരം
ശരീരഭാരം നിയന്ത്രിക്കാൻ ഫ്ലാക്സ് വിത്തുകൾ വളരെ മികച്ചതാണ്. ഫ്ലക്സ് വിത്തുകളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സഹായിക്കുന്നു. മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാനും ഫ്ലാക്സ് വിത്തുകൾ സഹായകരമാണ്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും കുടവയർ കുറയ്ക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം
ഫ്ലാക്സ് വിത്തുകൾ കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദത്തെ നിയന്ത്രിക്കാനും സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചണവിത്തുകൾ കുതിർത്തു കഴിക്കുന്നത് വളരെ ഉത്തമമാണ്.
Also read: നല്ല റിസൾട്ട് കിട്ടും; മുഖ സൗന്ദര്യത്തിനു ടോണർ തന്നെ ധാരാളം
ചര്‍മസംരക്ഷണം
ചർമത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് ഫ്ലാക്സ് വിത്തുകൾ വളരെ മികച്ചതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റു ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായതിനാൽ ഇവ ചർമ്മത്തെ മികച്ച രീതിയിൽ സംരക്ഷിക്കുന്നു. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി, മറ്റു ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ളതു കൊണ്ടുതന്നെ മുടിയുടെ സംരക്ഷണത്തിനും ഫ്ലക്സ് വിത്തുകള്‍ കുതിർത്ത് കഴിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here