യാത്രക്കാർ ഇറങ്ങുന്നതിനിടയിൽ വിമാനത്തിന്റെ പിൻഭാഗം കുത്തി മുൻഭാഗം ഉയർന്നു; വീഡിയോ

യാത്രക്കാർ ഇറങ്ങുന്നതിനിടയിൽ വിമാനത്തിന്റെ പിൻഭാഗം കുത്തി മുൻഭാഗം ഉയർന്നു. ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഇവിടെ ലാന്‍റ് ചെയ്ത ജെറ്റ്ബ്ലൂ 662 ലെ യാത്രക്കാർ ഇറങ്ങാന്‍ തുടങ്ങവേ വിമാനം പിന്നിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയുമായിരുന്നു. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നിന്ന് ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് എത്തിയതായിരുന്നു വിമാനം.

ALSO READ: മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിമാനം പിന്‍ഭാഗം കുത്തിയുയര്‍ന്നപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോയായിരുന്നു ഇത്. വിമാനത്തിന്‍റെ വാല്‍ റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നുമാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞു.

ALSO READ: ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസ്; അന്തിമ വാദം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News