മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ബദൽ യാത്ര സംവിധാധം ഒരുക്കാതെയും മുന്നറിയിപ്പുമില്ലാതെയും വിമാന ടിക്കറ്റ് റദ്ദാക്കിയ എയർലൈൻ കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി പീറ്റർ എം സ്ക്കറിയ, എയർ ഏഷ്യ , ഇൻഫിനിറ്റി ട്രാവൽ കെയർ, കോട്ടയം എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ALSO READ: ലോഡ് അടക്കം 40 ടണ്‍ ഭാരമുള്ള ലോറിയാണ്; കാബിനിലേക്ക് മണ്ണ് ഇടിച്ചു കയറിയിട്ടില്ലെങ്കില്‍ അവന്‍ സേഫായി തിരിച്ചുവരും 

24 പേര് ഉൾപ്പെടുന്ന യാത്ര സംഘത്തിൽ അംഗമായ പരാതിക്കാരൻ 2021 നവംബർ മാസത്തിലാണ് വിമാനം ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 ജനുവരി 28 ന് യാത്രക്കായി പുറപ്പെടാനായി കൺഫർമേഷൻ എസ്എംഎസ് ലഭിക്കുകയും ചെയ്തു. എന്നാൽ ഗോഹാത്തിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് 2022 ജനുവരി 26 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാനം നിമിഷം റദ്ദാക്കി. സാങ്കേതികമായ കാരണങ്ങളാണ് കാരണമായി വിമാന കമ്പനി പറഞ്ഞത് .എന്നാൽഓവർ ബുക്കിങ്ങിലൂടെ കൂടിയ വിലയ്ക്ക് ടിക്കറ്റ് വിൽക്കാൻ വേണ്ടിയാണ് ടിക്കറ്റ് റദ്ദാക്കിയത് എന്നാണ് പരാതിക്കാരന്റെ വാദം. പകരം യാത്ര സംവിധാനം ഏർപ്പെടുത്തുകയോ തുക തിരിച്ച് നൽകുകയോ ചെയ്തില്ല. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് പരാതിക്കാരൻ കോടതി മുമ്പാകെ ബോധിപ്പിച്ചു.

വ്യേമയാന മന്ത്രാലയം പുറപ്പെടുവിച്ച പാസഞ്ചർ ചാർട്ടർ പ്രകാരം വിമാനം റദ്ദാക്കുന്നതിന് രണ്ടാഴ്ചയ്ക്കു മുമ്പെങ്കിലും അക്കാര്യം യാത്രക്കാരനെ അറിയിച്ചിരിക്കണം. “യാത്ര അനിശ്ചിതത്തിലാക്കുകയും യാത്രാപരിപാടികളുടെ താളം തെറ്റിക്കുകയും ചെയ്തു. യാത്രക്കാരൻ ഏറെ മനക്ലേശവും അനുഭവിക്കേണ്ടി വന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കാൻ നിയമം ശക്തമാണെന്ന് കോടതി ഓർമിപ്പിച്ചു. അധിക യാത്രചെലവിനത്തിലെ 5000 രൂപയും, നഷ്ടപരിഹാരം ,കോടതി ചെലവ് ഇനത്തിൽ 30,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി.പരാതിക്കാരനു വേണ്ടി അഡ്വ. കെ രാധാകൃഷ്ണൻ നായർ ഹാജരായി.

ALSO READ: അങ്കണം ഷംസുദീൻ സ്മൃതി പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ടിവി ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News