മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 10 :30 ന് ശ്രീലങ്കയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. എയർലങ്ക UL 162 വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പകരം സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടില്ല. ഇന്നും നാളെയും വിമാനമില്ലെന്ന് കമ്പനി അറിയിച്ചു. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ഇതിൽ പലരും കണക്റ്റഡ് വിമാനത്തിൽ ദോഹയിലും ലണ്ടനിലും പോകേണ്ടവരാണ്. വിസ കാലാവധി അവസാധിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിൽ യാത്രക്കാർ പ്രതിഷേധത്തിൽ.

Also Read; മമ്മൂക്ക കരഞ്ഞാൽ തിയറ്ററാകെ കരയും, അങ്ങേയ്ക്കു മാത്രം സാധ്യമായ ധീരതയാണ് കാതൽ; വി എ ശ്രീകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News