വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചു; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് വിഷയത്തില്‍ നടപടിയെടുത്തത്. സംഭവത്തില്‍ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.

എയര്‍ ക്രാഫ്റ്റ് റൂള്‍സ് 1937 പ്രകാരം അധികാരം ദുരുപയോഗം ചെയ്തതിനാണ് പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസം സസ്‌പെന്‍ഡ് ചെയ്തത്. പൈലറ്റിന്റെ പ്രവൃത്തി ചട്ട വിരുദ്ധമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. നിയമലംഘനം തടയാതിരുന്ന കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡിജിസിഎ അറിയിച്ചു.

വിമാനത്തില്‍ കമാന്‍ഡ് ഡ്യൂട്ടിയിലുള്ള പൈലറ്റ് യാത്രക്കാരിയായ എയര്‍ ഇന്ത്യ ജീവനക്കാരിയെ കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. ഫെബ്രുവരി 27ന് ഡല്‍ഹി- ദുബായ് വിമാനത്തിലാണ് സംഭവം.

എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, ചീഫ് ഓഫ് ഇന്ത്യ എന്നിവർക്ക് കഴിഞ്ഞ മാസം  ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News